Monday, 5 October 2015

VIDEO PART 2 أعوذ بالله من الشيطان الرجيم അറബി പഠനം ഖുർആനിലൂടെ

VIDEO PART 2

 أعوذ بالله من الشيطان الرجيم
അറബി പഠനം ഖുർആനിലൂടെ

 أعوذ بالله من الشيطان الرجيم
ശപിക്കപ്പെട്ട/ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന്/ശൈത്വാനിൽ നിന്ന് ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു എന്നാണു ഈ വചനത്തിന്റെ അർത്ഥം എന്ന് നാം മനസ്സിലാക്കി.ഇതിൽ 
 أعوذ 
എന്നതിന്റെ അർത്ഥം ഞാൻ കാവൽ തേടുന്നു.ഈ വാക്ക് 
فعل ،فاعل
എന്നിവ ചേർന്നതാണ്‌. ഫീഅൽ
فعل 
എന്നാൽ ക്രിയ .കാവൽ തേടുന്നു എന്നത് ക്രിയ ആണല്ലോ.അന അഥവാ ഞാൻ 
أنا
എന്ന അർത്ഥമുള്ള മുത്തസ്വിൽ ആയ ഒരു ദമീർ 
  ضمير متصل അഊദു  പദത്തിൽ അടങ്ങിയിരിക്കുന്നു.അതാണ്‌ ഇവിടത്തെ ഫാഇൽ അഥവാ കർത്താവ്‌.
بالله
ബില്ലാഹി എന്നത് 
جار    , مجرور
എന്നിവ ചേർന്നതാണ്‌ .ജാറു എന്നാൽ ജറ് ചെയ്യുന്ന ഹര്ഫാണ്‌.ബില്ലാഹിയിലെ ബി ആണല്ലോ അല്ലാഹി എന്ന വാക്കിനു ജർ/ഇവിടെ കസ്റ് കൊണ്ടാണ് ജർ  ചെയ്തത്. അല്ലാഹി എന്ന വാക്കാണ്‌ മജ്രൂർ.ബി അല്ലാഹി  എന്നത് ചേർത്ത് വായിക്കുമ്പോൾ ബില്ലാഹി എന്ന് പറയുന്നു.
അല്ലാഹു എന്ന പദത്തിലെ ലാമിനെ ജലാലതിന്റെ ഇസ്മിലെ ലാം എന്ന് പറയുന്നു.ഈ ലാമിന്റെ മുമ്പുള്ള അക്ഷരത്തിനു ഫതഹോ/അകാരമോ ദമ്മോ / ഉകാരമോ വന്നാൽ ല്ലാ' എന്ന് വായ്‌ നിറച്ചു ഉച്ചരിക്കണം .ഇതിനെ തഫ്ഖീം
تفخيم
എന്ന് പറയും ..ഈ ലാമിന്റെ മുമ്പുള്ള അക്ഷരത്തിനു കസ്റ്/ഇകാരം ആണെങ്കിൽ ല്ലാ എന്ന് ലഘുവായി ഉച്ചരിച്ചാൽ മതി.ഇതിനെ തര്ഖീഖ് എന്ന് പറയും.എന്നാൽ എല്ലായ്പ്പോഴും അല്ലാഹു എന്ന് ലഘുവാക്കി ഉച്ചരിച്ചാൽ മതി എന്ന അഭിപ്രായവുമുണ്ട്.തഫ്ഖീം
تفخيم
ആക്കി അല്ലാഹു എന്നതിലെ ലാമിനെ ഉച്ചരിക്കുമ്പോൾ ലാമു /ല്ല എന്ന അക്ഷരം 
  ظ    ض
എന്നെ അക്ഷരങ്ങളുടെ ഉച്ചാരണം ആയി മാറരുത്.ലാമിന്റെ മഖ്റ ജിൽ/അക്ഷരം  പുറപ്പെടുന്ന സ്ഥാനം ആണ് മഖ്റ ജു നിന്ന്  തന്നെ ഉച്ചരിക്കാൻ  ശ്രദ്ധിക്കണം.
 من الشيطان
മിന ശൈത്വാനി എന്നതിലും 
جار    , مجرور
ഉണ്ട്.ഇവിടെ മിന ജാറും ശൈത്വാനി  മജ്രൂരും ആണ്.മിന കാരണമാണല്ലോ ശൈത്വാനിയുടെ അവസാനം കസ്റ് കൊണ്ട് ജർ വന്നത്.
ആട്ടിയോടിക്കപ്പെട്ട/നന്മകളിൽ നിന്ന് വിദൂരത്തായ ശത്വന എന്ന പദത്തിൽ നിന്നാണ് ശൈത്വാൻ എന്ന വാക്കിന്റെ ഉത്ഭവം എന്നാണു പ്രബല വീക്ഷണം.അഗ്നി എന്ന അർത്ഥമുള്ള ശാത്വ എന്ന പദത്തിൽ നിന്നാണെന്നും അഭിപ്രായമുണ്ട്.
 الرجيم
അർ റജീമി എന്നത് ശൈത്വാനി എന്ന പദത്തിന്റെ സ്വിഫത് അഥവാ വിശേഷണം /നാമ വിശേഷണം/ADJECTIVE  ആണ്.സ്വിഫതിനു ഇപ്പോഴും മൌസ്വൂഫിന്റെ/വിശേഷണം പറയപ്പെട്ട നാമത്തിന്റെ  ഇഅറാബ് ആയിരിക്കും.ഒരു നാമത്തിന്റെ/ഇസ്മിന്റെ അവസാനത്തെ അക്ഷരത്തിനു ഉണ്ടാകുന്ന മാറ്റത്തിന് ആണ് ഇഅറാബ്  എന്ന് പറയുക.ഇവിടെ ശൈത്വാനി എന്നത് ഇകാരത്തിൽ അവസാനിച്ചതിനാൽ അതിന്റെ വിശേഷണമായ  അർ റജീമി  എന്നതും ഇകാരത്തിൽ അവസാനിച്ചു ,അർ റജീമി എന്നാണെങ്കിലും അവസാനം വഖ്ഫു ചെയ്യുമ്പോൾ/നിർത്തുമ്പോൾ ഉച്ചാരണം സുകൂനിൽ /സംവ്രതോകാരം ആയിരിക്കും -അതായത് അർ റജീം എന്ന്.

No comments:

Post a Comment