Tuesday, 6 October 2015

Bismillahi r-Rahman r-raheem Malayalam بسم الله الرحمن الرحيم അറബി പഠനം...

വീഡിയോ ഭാഗം 1

بسم الله الرحمن الرحيم
അറബി പഠനം ഖുർആനിലൂടെ
ബിസ്മില്ലാഹി ർറഹ്മാനി ർറഹീം.എന്നാൽ റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു എന്നാണു ഇതിന്റെ അർത്ഥം.
بسم الله
എന്നതിലെ ബിസ്മി  എന്നത് ബി+ഇസ്മി ആണ്.ചേർത്ത് പറയുമ്പോൾ ബിസ്മി എന്ന് പറയുന്നു.നാമം കൊണ്ട് എന്നർത്ഥം.ബിസ്മി ജാറു മജ്രൂരു 
جار    , مجرور
ആണ്.അതായത് ബി എന്നത് ജറിന്റെ ഹർഫും ഇസ്മി എന്നത് മജ്രൂരും.ബി എന്ന ജറിന്റെ ഹർഫു മുന്നേ വന്നതിനാൽ ഇസ്മി എന്ന് കസ്റ് കൊണ്ട് ജറ് നല്കി.
بسم الله
എന്നതിലെ 
الله എന്ന പദം ഇസ്മി എന്നതിലേക്ക് ചേർക്കപ്പെട്ട മുദാഫുൻ ഇലൈഹി
مضاف إليه
 ആണ്.മുദാഫുൻ ഇലൈഹിയുടെ തൊട്ടു മുമ്പുള്ള മുദാഫിലെക്കു ചേർക്കപ്പെടുമ്പോൾ  ന്റെ/ഉടെ എന്ന വരുന്നു.
ഇവിടെ അല്ലാഹുവിന്റെ നാമം എന്ന് അർത്ഥം.ബിസ്മില്ലാഹി എന്നതിൽ അവസാനം കസ്റ്/ജറ് വരാൻ കാരണം അല്ലാഹ് എന്ന വാക്ക് ഇവിടെ മുദാഫുൻ ഇലൈഹി
مضاف إليه
ആയി വന്നതിനാൽ കസ്റ് കൊണ്ട് ജറ് ചെയ്തു.
അർറഹ്മാനി  എന്നാൽ അല്ലാഹ് എന്ന പദത്തിന്റെ സിഫത്/നാമ വിശേഷണം  ആണ്.അർറഹീമി എന്നതും സിഫത്/നാമ വിശേഷണം ആണ്.സിഫതിനു എപ്പോഴും മൌസ്വൂഫിന്റെ -ഇവിടെ അല്ലാഹ് എന്നതിന്റെ -ഇഅറാബു  ആയിരിക്കും.ഇവിടെ അല്ലാഹ് എന്നതിൽ ഇഅറാബു   കസ്റ്/ജർ ആയതിനാൽ അർറഹ്മാനി  ,അർറഹീമി  എന്നതിലും അവസാനം കസ്റ് വന്നു.അർറഹീമി  എന്നാണെങ്കിലും വഖഫു ചെയ്യുമ്പോൾ അർറഹീം എന്ന് ഉച്ചരിക്കണം 
بسم الله الرحمن الرحيم
എന്നതിൽ അല്ലാഹുവിന്റെ 3 നാമങ്ങൾ /അസ്മാഉൽ ഹുസ്നാ ഉണ്ട്.
الله         الرحمن    الرحيم
ഇവ മൂന്നും ആണവ.ഇഹലോകത്ത്‌ അല്ലാഹുവിനെ വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഗുണം ചെയ്യുന്നവൻ എന്നാണു അർറഹ്മാൻ എന്നതിന്റെ അർത്ഥം ; ഇത് മൊത്തത്തിലുള്ള നന്മയെ/അധികരിച്ച അനുഗ്രഹത്തെ സൂചിപ്പിക്കുന്നു.അർറഹീമി  എന്നാൽ ഈ ലോകത്ത് അല്ലാഹുവിനു വഴിപ്പെട്ടവർക്കു മാത്രം പരലോകത്ത് ഗുണം ചെയ്യുന്നവൻ 
ഏതൊരു നല്ല കാര്യം തുടങ്ങുമ്പോഴും 
بسم الله الرحمن الرحيم
എന്ന് ചൊല്ലി തുടങ്ങണം.

Monday, 5 October 2015

VIDEO PART 2 أعوذ بالله من الشيطان الرجيم അറബി പഠനം ഖുർആനിലൂടെ

VIDEO PART 2

 أعوذ بالله من الشيطان الرجيم
അറബി പഠനം ഖുർആനിലൂടെ

 أعوذ بالله من الشيطان الرجيم
ശപിക്കപ്പെട്ട/ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന്/ശൈത്വാനിൽ നിന്ന് ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു എന്നാണു ഈ വചനത്തിന്റെ അർത്ഥം എന്ന് നാം മനസ്സിലാക്കി.ഇതിൽ 
 أعوذ 
എന്നതിന്റെ അർത്ഥം ഞാൻ കാവൽ തേടുന്നു.ഈ വാക്ക് 
فعل ،فاعل
എന്നിവ ചേർന്നതാണ്‌. ഫീഅൽ
فعل 
എന്നാൽ ക്രിയ .കാവൽ തേടുന്നു എന്നത് ക്രിയ ആണല്ലോ.അന അഥവാ ഞാൻ 
أنا
എന്ന അർത്ഥമുള്ള മുത്തസ്വിൽ ആയ ഒരു ദമീർ 
  ضمير متصل അഊദു  പദത്തിൽ അടങ്ങിയിരിക്കുന്നു.അതാണ്‌ ഇവിടത്തെ ഫാഇൽ അഥവാ കർത്താവ്‌.
بالله
ബില്ലാഹി എന്നത് 
جار    , مجرور
എന്നിവ ചേർന്നതാണ്‌ .ജാറു എന്നാൽ ജറ് ചെയ്യുന്ന ഹര്ഫാണ്‌.ബില്ലാഹിയിലെ ബി ആണല്ലോ അല്ലാഹി എന്ന വാക്കിനു ജർ/ഇവിടെ കസ്റ് കൊണ്ടാണ് ജർ  ചെയ്തത്. അല്ലാഹി എന്ന വാക്കാണ്‌ മജ്രൂർ.ബി അല്ലാഹി  എന്നത് ചേർത്ത് വായിക്കുമ്പോൾ ബില്ലാഹി എന്ന് പറയുന്നു.
അല്ലാഹു എന്ന പദത്തിലെ ലാമിനെ ജലാലതിന്റെ ഇസ്മിലെ ലാം എന്ന് പറയുന്നു.ഈ ലാമിന്റെ മുമ്പുള്ള അക്ഷരത്തിനു ഫതഹോ/അകാരമോ ദമ്മോ / ഉകാരമോ വന്നാൽ ല്ലാ' എന്ന് വായ്‌ നിറച്ചു ഉച്ചരിക്കണം .ഇതിനെ തഫ്ഖീം
تفخيم
എന്ന് പറയും ..ഈ ലാമിന്റെ മുമ്പുള്ള അക്ഷരത്തിനു കസ്റ്/ഇകാരം ആണെങ്കിൽ ല്ലാ എന്ന് ലഘുവായി ഉച്ചരിച്ചാൽ മതി.ഇതിനെ തര്ഖീഖ് എന്ന് പറയും.എന്നാൽ എല്ലായ്പ്പോഴും അല്ലാഹു എന്ന് ലഘുവാക്കി ഉച്ചരിച്ചാൽ മതി എന്ന അഭിപ്രായവുമുണ്ട്.തഫ്ഖീം
تفخيم
ആക്കി അല്ലാഹു എന്നതിലെ ലാമിനെ ഉച്ചരിക്കുമ്പോൾ ലാമു /ല്ല എന്ന അക്ഷരം 
  ظ    ض
എന്നെ അക്ഷരങ്ങളുടെ ഉച്ചാരണം ആയി മാറരുത്.ലാമിന്റെ മഖ്റ ജിൽ/അക്ഷരം  പുറപ്പെടുന്ന സ്ഥാനം ആണ് മഖ്റ ജു നിന്ന്  തന്നെ ഉച്ചരിക്കാൻ  ശ്രദ്ധിക്കണം.
 من الشيطان
മിന ശൈത്വാനി എന്നതിലും 
جار    , مجرور
ഉണ്ട്.ഇവിടെ മിന ജാറും ശൈത്വാനി  മജ്രൂരും ആണ്.മിന കാരണമാണല്ലോ ശൈത്വാനിയുടെ അവസാനം കസ്റ് കൊണ്ട് ജർ വന്നത്.
ആട്ടിയോടിക്കപ്പെട്ട/നന്മകളിൽ നിന്ന് വിദൂരത്തായ ശത്വന എന്ന പദത്തിൽ നിന്നാണ് ശൈത്വാൻ എന്ന വാക്കിന്റെ ഉത്ഭവം എന്നാണു പ്രബല വീക്ഷണം.അഗ്നി എന്ന അർത്ഥമുള്ള ശാത്വ എന്ന പദത്തിൽ നിന്നാണെന്നും അഭിപ്രായമുണ്ട്.
 الرجيم
അർ റജീമി എന്നത് ശൈത്വാനി എന്ന പദത്തിന്റെ സ്വിഫത് അഥവാ വിശേഷണം /നാമ വിശേഷണം/ADJECTIVE  ആണ്.സ്വിഫതിനു ഇപ്പോഴും മൌസ്വൂഫിന്റെ/വിശേഷണം പറയപ്പെട്ട നാമത്തിന്റെ  ഇഅറാബ് ആയിരിക്കും.ഒരു നാമത്തിന്റെ/ഇസ്മിന്റെ അവസാനത്തെ അക്ഷരത്തിനു ഉണ്ടാകുന്ന മാറ്റത്തിന് ആണ് ഇഅറാബ്  എന്ന് പറയുക.ഇവിടെ ശൈത്വാനി എന്നത് ഇകാരത്തിൽ അവസാനിച്ചതിനാൽ അതിന്റെ വിശേഷണമായ  അർ റജീമി  എന്നതും ഇകാരത്തിൽ അവസാനിച്ചു ,അർ റജീമി എന്നാണെങ്കിലും അവസാനം വഖ്ഫു ചെയ്യുമ്പോൾ/നിർത്തുമ്പോൾ ഉച്ചാരണം സുകൂനിൽ /സംവ്രതോകാരം ആയിരിക്കും -അതായത് അർ റജീം എന്ന്.